പേരാവൂർ (കണ്ണൂർ): കണ്ണൂർ വിമാനത്താവളത്തിലേക്ക് ഉള്ള റോഡിന്റെ ഭാഗമായി കൊട്ടിയൂരിലെ അമ്പായത്തോട്ടിൽ നിന്ന് മട്ടന്നൂര് വരെയുള്ള നാലുവരിപ്പാതയുടെ സാ മൂഹിക ആഘാത പഠനം ഇന്ന് ആരംഭിക്കും. ഇതിനായി കൺസൽട്ടൻസിയെ നിയോഗിച്ച് ഉത്തരവിറങ്ങിയിരുന്നു.
കോഴിക്കോട് കേന്ദ്രമായി പ്രവർത്തിക്കുന്ന വികെ കൺസൽറ്റൻസിയാണ് സാമൂഹിക ആഘാത പഠനം നടത്തുന്നത്. ഇത്തരം പഠനം നടത്തുന്നതിന് അംഗീകാരം നേടിയ ഏജൻസിയാണ് ഇത്. ലാൻ്റ് അക്വിസിഷൻ വിഭാഗത്തിൽ നിന്ന് വിരമിച്ച ഉദ്യോഗസ്ഥരാണ്പഠനത്തിന് നേതൃത്വം നൽകുന്നത്. 2013 ലെ കേന്ദ്ര നിയമ പ്രകാരം നടത്തുന്ന പഠനത്തിന്റെ ഭാഗമായി സ്‌ഥലത്ത് എത്തുന്ന സംഘം സർവേ നടത്തിയ പ്രദേശങ്ങൾ നേരിൽ കണ്ട് പരിശോധിക്കും. തുടർന്ന് റോഡിനായി ഭൂമിയും വീടും കെട്ടിടങ്ങളും വിട്ടു കൊടുക്കുന്നവരെ നേരിൽ
കണ്ട് വിവരങ്ങൾ ശേഖരിക്കും. അടുത്ത ഘട്ടത്തിൽ, ഭൂമി വിട്ടു കൊടുക്കുന്നതിലുടെ ഓരോ കൈവശക്കാരനും ഉണ്ടാകുന്ന ആഘാതം എത്രയെന്ന് തിട്ടപ്പെ ടുത്തും. ഇതു സംബന്ധിച്ച് കരട് റി പ്പോർട്ട് സമർപ്പിച്ചശേഷം ആയി രിക്കും അടുത്ത ഘട്ടത്തിലെ നട പടികൾ തുടങ്ങുന്നത്. തയാറാ ക്കുന്ന കരട് റിപ്പോർട്ട് എല്ലാ പഞ്ചായത്തുകളിലും പ്രദർശിപ്പിക്കും. അതിൽ വീണ്ടും പരിശോധനകളും അഭിപ്രായ രൂപീകരണവും നടത്തി വിവിധ വകുപ്പു കൾക്ക് കൈമാറും. തുടർന്ന് സ്ഥലം വിട്ടു നൽകുന്നവരുടെ യോഗം വിളിച്ചു ചേർത്ത് അന്തിമ അഭിപ്രായ രൂപീകരണവും നടത്തും. അതിന് ശേഷമായിരിക്കും അന്തിമ റിപ്പോർട്ട് നൽകുക. ഇത്പഞ്ചായത്തുകളിൽ പൊതുജന പരിശോധനയ്ക്കായി പ്രദർശിപ്പിക്കും. അതിൽ വീണ്ടും പരിശോധനകളും അഭിപ്രായ രൂപീകരണവും നടത്തി വിവിധ വകുപ്പു കൾക്ക് കൈമാറും. തുടർന്ന് സ്ഥലം വിട്ടു നൽകുന്നവരുടെ യോഗം വിളിച്ചു ചേർത്ത് അന്തിമ അഭിപ്രായ രൂപീകരണവും നടത്തും. അതിന് ശേഷമാ യിരിക്കും അന്തിമ റിപ്പോർട്ട് നൽകുന്നത്.
Social impact will be studied from today. 4 lanes will be constructed in 5 panchayats at a cost of two thousand crores. Won't you come?